ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

റസീന സലാം

പ്രസിഡൻ്റ്

അജിത്ത് വേലക്കടവില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനീറ മുജീബ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനീഷ് സി ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനുപമ രവീന്ദ്രന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫ്രാങ്ക് ഹോബ്സണ്‍ എം പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :  കണയന്നൂര്‍ താലൂക്ക്, എറണാകുളം  ജില്ല, കേരളം

വാര്‍ഡുകള്‍ : 19 

നിയമസഭാ മണ്ഡലം : തൃപ്പൂണിത്തുറ

ലോകസഭാ മണ്ഡലം : എറണാകുളം

വില്ലേജുകള്‍ : കുമ്പളം, മരട്

ആകെ ജനസംഖ്യ (2011) : 29193

വിസ്തീർണ്ണം : 20.53 ച.കി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിൽ വേമ്പനാട്, കൈതപ്പുഴ കായലുകളാൽ ചുറ്റപ്പെട്ട മനോഹര ദ്വീപ് പ്രദേശമാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. സാമൂഹികവും ഭൂമിശാസ്ത്രപരവുമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം പഴയകാലത്ത് നമ്പൂതിരി കുടുംബങ്ങളുടെയും പിന്നീട് നായർ കുടുംബങ്ങളുടെയും ഭൂവുടമസ്ഥതിയിലായിരുന്നു. ജാതിവിവേചനവും സാമൂഹിക അസമത്വവും ശക്തമായിരുന്ന കാലഘട്ടത്തിൽ താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസവും ക്ഷേത്രപ്രവേശനവും നിഷേധിക്കപ്പെട്ടിരുന്നു. 1945-ലെ ക്ഷേത്രപ്രവേശന വിളംബരവും 1970-ലെ ഭൂപരിഷ്കരണ നിയമവും കുമ്പളത്തിന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഭൂപരിഷ്കരണ സമരങ്ങളിലൂടെ നിരവധി കർഷകരും കുടികിടപ്പുകാരും ഭൂവുടമകളായി മാറി. നെൽകൃഷി, തെങ്ങ് കൃഷി, കയർ വ്യവസായം, തഴപ്പായ നെയ്ത്ത് തുടങ്ങിയവ ഇവിടെ പ്രധാന ഉപജീവന മാർഗങ്ങളായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പനങ്ങാട് സെന്‍റ് ആന്‍റണീസ് സ്കൂൾ, കുമ്പളം സെന്‍റ് മേരീസ്...

കൂടുതൽ വായിക്കുക